മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധം; ഒമ്പതാം ക്ലാസുകാരിയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടിയെ മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണ്. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെയാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയിരുന്നു. പാലക്കാട് DDE നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്കും, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി.

ALSO READ: കോഴിക്കോടും ദൃശ്യം മോഡൽ കൊലപാതകം ? ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി

സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആശിര്‍നന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന വിവരം പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം സ്കൂളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ രാഷ്ട്രീയ- യുവജന സംഘടനകളുടെ പ്രതിനിധികളുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ ആരോപണവിധേയരായ 5 അധ്യാപകരെ പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News