പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയായ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

RAPE

പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയായ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു . കേസിൽ 16 കാരനടക്കം രണ്ടുപേർ അറസ്റ്റിലായി. ഗുരുതര ഉപദ്രവമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് അടൂർ ഡിവൈഎസ്പി പറഞ്ഞു. എറണാകുളത്ത് സ്ഥിര താമസമാക്കിയ സുധീഷും അതിജീവതയുടെ അയൽവാസിയുമായ 16കാരനും ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.

Also read: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിൻ്റെ മൃതദേഹം സംസ്കരിച്ചു

ഞായറാഴ്ച വൈകിട്ടാണ് പ്രതികൾ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് സുധീഷ് എറണാകുളത്തു നിന്നും എത്തിയത്.കൂട്ടുകാരികൾക്കൊപ്പം നിൽക്കുകയായിരുന്നു അഞ്ചാം ക്ലാസുകാരിയായ പ്രതികൾ ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്ന്.

Also read: കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ല; വ്യാപനം ഉണ്ട് : മന്ത്രി എം ബി രാജേഷ്

കുട്ടി വീട്ടിൽ വിവരം അറിയിക്കുകയും, തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഗുരുതരമായാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും അടൂർ ഡിവൈഎസ്പി പറഞ്ഞു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത അടൂർ പൊലീസ് ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News