യു പിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

up-police

ഉത്തർ പ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് യു പി പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധരിക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ഹോളി ദിവസം മുസ്ലിംകള്‍ വീട്ടിലിരിക്കണം എന്നതായിരുന്നു പരാമര്‍ശം. വെള്ളിയാഴ്ച ദിവസമായിരുന്നു ഈ വർഷത്തെ ഹോളി ആഘോഷം. അന്ന് ഉച്ചയ്ക്ക് മുസ്ലിംകൾ പള്ളിയിൽ പോകേണ്ട എന്നാണ് ഉദ്യോഗസ്ഥൻ അർഥമാക്കിയത്. പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളി.

Read Also: കൊല്‍ക്കത്തയില്‍ മഹാറാലിയുമായി ഇടത് തൊഴിലാളി സംഘടനകള്‍; മോദി- മമത സർക്കാരുകള്‍ക്കെതിരെ പ്രതിഷേധമിരമ്പി

വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഉത്സവമാണ് ഹോളിയെന്നും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഒരു വര്‍ഷത്തില്‍ 52 തവണ നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയാല്‍, അവര്‍ ആ ദിവസം വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്‍ പുറത്തിറങ്ങുന്നവര്‍ വിശാലമായ ചിന്താഗതിക്കാരായിരിക്കണമെന്നും അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭാല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News