സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ സംസ്ഥാനം; സി പി ഐ എം സമ്മേളന പ്രമേയത്തിലെ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഡോ. തോമസ് ഐസക്

clean-kerala

മാര്‍ച്ച് 30-ന് സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടി പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പൊതുജനങ്ങളെയുമാകെ അണിനിരത്തുന്നതിനുള്ള ചുമതല പാര്‍ടി ഏറ്റെടുക്കണമെന്നതാണ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിലെ ആദ്യത്തെ പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചത്. വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സമ്മേളനത്തിന്റെ ആദ്യ പ്രമേയമായി ശുചിത്വം അംഗീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇതുപോലെ വികസന കാമ്പയിനുകള്‍ ഏറ്റെടുക്കുന്നത് പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

പൊതുവില്‍ ആഹ്വാനം ചെയ്യുകയല്ല, കൃത്യമായ ഒരു പ്രവര്‍ത്തന പരിപാടി പാര്‍ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഈ പ്രമേയം മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇ എം എസ്- എ കെ ജി ദിനാചരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നുള്ളൂ. അതുകൊണ്ട് പ്രമേയത്തിലെ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്ധരിക്കുകയാണ്.

Read Also: ‘കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച സേന’; അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ സേനാംഗങ്ങള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി

  • മാര്‍ച്ച് 19-22 സ. ഇഎംഎസ് എകെജി ദിനാചരണത്തിനു മുമ്പായി ഓരോ ലോക്കല്‍ കമ്മിറ്റിയും ബ്രാഞ്ചുകളുടെയും വര്‍ഗ ബഹുജനങ്ങളുടെയും സഹായത്തോടെ തങ്ങളുടെ അതിര്‍ത്തി പ്രദേശം പരിശോധിക്കുകയും മാലിന്യം കിടക്കുന്ന പൊതു ഇടങ്ങള്‍ പട്ടികപ്പെടുത്തുകയും വേണം. പൊതുയിടങ്ങളിലെ ഓരോ മാലിന്യക്കൂനയും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനും പ്രസ്തുത സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനും ചുമതല കൃത്യമായി നല്‍കണം. ഇത് ഇഎംഎസ്, എകെജി ദിനാചരണത്തില്‍ പൂര്‍ത്തിയാക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനു മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ ‘#CPIMCLEANKERALA’ എന്ന ഹാഷ്ടാഗോടെ അപ്പ് ലോഡ് ചെയ്യണം. മാര്‍ച്ച് 30-ന് കേരളം വൃത്തിയാണെന്ന് ഉറപ്പു വരുത്തണം.”
  • മാലിന്യം വലിച്ചെറിയുന്നതും പൊതുയിടങ്ങളില്‍ നിക്ഷേപിക്കുന്നതും തടയാനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ സഖാക്കളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു. മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ നിലവില്‍ വന്നെങ്കിലും മാലിന്യം വലിച്ചെറിയുന്ന സ്ഥിതി ഇപ്പോഴും തുടരുന്നുണ്ട്. അതിലൂടെ പൊതുയിടങ്ങള്‍ വൃത്തിഹീനമാകുന്നു. പാഴ് വസ്തുക്കള്‍ റോഡരികിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെതിരായ ശക്തമായ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനകളും പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ടതുണ്ട്.”
  • പരിസ്ഥിതിക്കോ ആരോഗ്യത്തിനോ പൊതുജീവിതത്തിനോ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാക്കാത്ത ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ക്കെതിരെ അനാവശ്യ പ്രചരണങ്ങളും പ്രതിരോധസമരങ്ങളും ഉണ്ടായി വരുന്നതായി കാണുന്നു. ഇതിനെ അനുകൂലിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനങ്ങളും പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. ഇത്തരം സമരങ്ങളേയും തെറ്റായ പ്രചാരണങ്ങളും പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഓരോ പ്രദേശത്തും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.”
  • മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. ശാസ്ത്രീയ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തീയിട്ട് നശിപ്പിക്കുന്ന പ്രവണത അടുത്ത കാലത്ത് കണ്ടുതുടങ്ങിയിരിക്കുന്നു. ഇക്കാര്യം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സാമൂഹ്യ വിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നമുക്ക് കഴിയണം.’
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News