ജൂണ്‍ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം; ജൂണ്‍ 24ന് വിദ്യാഭ്യാസ ഓഫീസുകളിലും: മന്ത്രി വി ശിവന്‍കുട്ടി

ജൂണ്‍ 23ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . രാവിലെ സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകന്‍ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്‌കൂള്‍ ക്യാമ്പസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പതിവ് പോലെ തുടര്‍ന്ന് ക്ളാസുകള്‍ നടത്തണം. ജൂണ്‍ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ അസ്സെംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സന്ദേശത്തില്‍ ഉള്‍പ്പെടുത്തേണ്ടത് :-

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.

ഇത് പകര്‍ച്ചപ്പനിയുടെ കാലമാണ് പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതല്‍ എടുക്കണം.

പനിയുണ്ടെങ്കില്‍ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.

പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്‌പോയി ചികിത്സിക്കണം .

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.

കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.

കൈകാലുകളില്‍ മുറിവ് ഉണ്ടെങ്കില്‍ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടികിടക്കുന്ന വെള്ളമായോ സമ്പര്‍ക്കം അരുത്.

ഇന്‍ഫ്‌ളുവന്‍സ രോഗം പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്.

കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്.

കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളില്‍ ഉണ്ടെങ്കില്‍ അധ്യാപകരെയും, വീട്ടിലാണെങ്കില്‍ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.

പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതില്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങള്‍ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.

വീടുകളിലെ ചെടികള്‍ക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളില്‍ കൊതുകുകളുടെ കൂത്താടികള്‍ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യര്‍ത്ഥിക്കണം.

കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങള്‍ കഴിക്കരുത് .

വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ പാടുള്ളു.

കുട്ടികള്‍ക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കില്‍ അധ്യാപകരെ അറിയിക്കാന്‍ മടിക്കരുത് .

പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News