വീട്ടിലെ ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ പണി പാളും; ഈ ‍ട്രിക്ക് ഒന്ന് നോക്കൂ, സം​ഗതി എളുപ്പമാകും

fan cleaning tips

ഈ ചൂടുള്ള കാലാവസ്ഥയിൽ ആളുകളുടെ ആശ്വാസം വീട്ടിലെ ഫാൻ ആകും. എന്നാൽ ഈ ഫാൻ നിങ്ങൾ വൃത്തിയാക്കാറുണ്ടോ ? യഥാസമയത്ത് ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ കാണാനുള്ള ചേല് പോകും എന്നത് അല്ലാതെ വേറെയും പ്രശ്നങ്ങളുണ്ട്, എന്താണെന്ന് അല്ലെ ? ഈ ഫാനിലെ പൊടിപടലങ്ങളേറ്റ് അലർജി അടക്കമുള്ള അസുഖങ്ങൾ ആവും ഓരോ ആളുകളെയും കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫാൻ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും ആവശ്യമാണ്.

എല്ലാ മാസവും ഒരു വട്ടം എങ്കിലും ഫാൻ വൃത്തിയാക്കണം. ഫാൻ പ്രവർത്തിക്കുന്ന സമയത്ത് അത് വൃത്തിയാക്കാൻ ശ്രമിക്കരുത്. അതുപോലെ തന്നെ ഈപണി ചെയ്യുന്നതിന് മുൻപ് മാസ്‌ക് ഉപയോഗിച്ച് മുഖം നന്നായി മൂടാം. ഫാനിലുള്ള പൊടിയും മറ്റും നമ്മുടെ കണ്ണിൽ വീഴാൻ സാധ്യതയുണ്ട്. ഇത് പലർക്കും അലർജി ഉണ്ടാക്കാം.

ALSO READ: രാവിലെ എഴുന്നേറ്റയുടൻ ഫോൺ നോക്കല്ലേ;നിങ്ങളുടെ ദിവസം വെള്ളത്തിലാവും

ഫാൻ വൃത്തിയാക്കാൻ ചില പൊടിക്കൈകൾ കൂടി ഇനി പറഞ്ഞു തരാം. ഒരു പഴയ തലയിണ കവറിനുള്ളിലേക്ക് ഫാനിന്റെ ഒരു ലീഫ് കാടത്തവും. എന്നിട്ട് പതിയെ തുടക്കം. ഇങ്ങനെ ചെയ്യുന്നത് വഴി പൊടിയെല്ലാം കൃത്യമായി കവറിനകത്തേക്കുതന്നെ വീഴും. ഇതുപോലെ ഫാനിന്റെ എല്ലാ ലീഫും വൃത്തിയാക്കാം. പിന്നാലെ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഫാനിന്റെ മോട്ടോറിലേക്ക് നനവ് പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി നിങ്ങളുടെ വീട്ടിൽ ടേബിൾഫാൻ ആണ് ഉള്ളതെങ്കിൽ ആദ്യം അതിന്റെ ഗ്രിൽ അഴിച്ചെടുക്കണം. തുടർന്ന് അത് സോപ്പുലായനിയിൽ മുക്കിവെച്ച് കഴുകാം. ഇനി ഫാനിന്റെ ബ്ലേഡുകൾ കോട്ടൺ തുണി ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയാൽ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News