ശുചിത്വം ആരുടേയും കുത്തകയല്ല; സമൂഹത്തിനാകെ പ്രചോദനമായി ലക്ഷ്മി

എല്ലാവര്‍ക്കും മാതൃകയാകും വിധമുള്ള പ്രവൃത്തി കൊണ്ട് സമൂഹത്തിനാകെ പ്രചോദനമായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന ബാലിക. മലിനമായ ചേരിയില്‍ ജനിച്ചുവളര്‍ന്ന ലക്ഷ്മി എന്ന നാലുവയസ്സുകാരി പെണ്‍കുട്ടി ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പോറേഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ്.

കഴിഞ്ഞ ഒക്ടോബര്‍ 31ന് ഹല്‍ദ്വാനിയിലെ രാംലീലാ മൈതാനത്ത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജയന്തി ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. ആബാലവൃദ്ധം ജനങ്ങളും സദസ്സിലുണ്ടായിരുന്നു. പരിപാടിയില്‍ എല്ലാവര്‍ക്കും ജ്യൂസും, പഴവും വിതരണം ചെയ്തിരുന്നു. ഇത് കഴിച്ചതിന് ശേഷം മാലിന്യങ്ങള്‍ എല്ലാവരും അവരവരിരുന്ന സീറ്റിനടുത്തും മൈതാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായാണ് വലിച്ചെറിഞ്ഞത്.

READ ALSO:പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടയില്‍ തന്നെയാണ് ലക്ഷ്മി അത് നിക്ഷേപിച്ചത്. ഇത് സ്റ്റേജിലുണ്ടായിരുന്ന കമ്മീഷണര്‍ ഹര്‍ബീര്‍ സിംഗിന്റെ ശ്രദ്ധയില്‍പ്പെടുകയും കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് ചെയ്ത പ്രവൃത്തിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കാലില്‍ ചെരുപ്പ് പോലുമില്ലാതിരുന്ന ലക്ഷ്മിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ചെയര്‍മാനും കമ്മീഷണറും ലക്ഷ്മിയെ ഹല്‍ദ്വാനി കോര്‍പ്പോറേഷന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയും ലക്ഷ്മിക്ക് പുതുവസ്ത്രങ്ങളും, ചെരുപ്പുകളും വാങ്ങി നല്‍കുകയും ചെയ്തു. ലക്ഷ്മിയുടെ പഠനച്ചെലവ് മുഴുവന്‍ ഇനി കോര്‍പ്പറേഷനാണ് വഹിക്കുക. ചേരി വിട്ട് കോര്‍പ്പറേഷന്‍ സ്ഥലത്ത് അവള്‍ക്കും കുടുംബത്തിനും പുതിയ വീട് വച്ചുനല്‍കാനും തീരുമാനമായി. ഒപ്പം ലക്ഷ്മി ഇനി നഗരത്തിലെ ശുചിത്വത്തിന്റെ മാതൃകയായിരിക്കും.

READ ALSO:പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

ലക്ഷ്മി എല്ലാവര്‍ക്കും ഒരു പാഠമാണ്. ശുചിത്വം ആരുടേയും കുത്തകയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചേരികളിലെ കുട്ടികളെ കുറിച്ചുള്ള പൊതുധാരണയെയാണ് ലക്ഷ്മി പൊളിച്ചെഴുതിയത്. നിഷ്‌കളങ്കയായ ലക്ഷ്മി നമ്മുടെ വിദ്യാര്‍ഥി സമൂഹത്തിനും രാജ്യത്തിനും ഒരുത്തമ മാതൃകയാണെന്നതില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News