ശുചീകരണ യജ്ഞം! മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു

ഇരുവഴിഞ്ഞി പുഴ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. അഗസ്ത്യാമൂഴി  മുതൽ മുക്കം പാലം വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ ശുചീകരിച്ചത്. അഗസ്ത്യമുഴി കടവിൽ നടന്ന ചടങ്ങിൽ മുക്കം  നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി.ടി. ചാന്ദിനി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

നിരവധി കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന ഇരുവഴിഞ്ഞി പുഴയിലെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുമാണ് കർമ്മ പദ്ധതി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാണ് ഇത്തരമൊരു ബൃഹത്തായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു.

Also Read: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്! വിജയ് സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നാലെ രണ്ടായി പിളർന്ന് എഐഎഡിഎംകെ

ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ.സന്നദ്ധ സംഘടനകളായ എന്റെ മുക്കം, ആശ്രയ, സിവിൽ ഡിഫൻസ് പ്രവർത്തകർ,നാട്ടുകാർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും ഈ പ്രവർത്തനം സഹായകരമാകുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News