
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 30 വരെ അപേക്ഷിക്കാം.50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിഎസ്സി ബിരുദം അല്ലെങ്കിൽ ബിഎസ്സി/ബി.എ സൈക്കോളജിയിലോ ബിഎസ്സി ഹോംസയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.
also read: ബിരുദാനന്തര ബിരുദമുണ്ടോ? എങ്കിൽ ഉടൻ അപേക്ഷിച്ചോളൂ, മേയ് 30 വരെ അവസരം
എസ്ഇബിസി വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതിയാകും. മേയ് 30 വരെ ഓൺലൈനിലൂടെയോ, കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. പൊതു വിഭാഗത്തിന് 950 രൂപയും, എസ്സ്.സി./എസ്സ്.ടി വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി 2026 ജൂൺ 2 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

