‘ഉറുമ്പ് ഒരു ഭീകര ജീവിയോ?’; ചിത്രം കണ്ട് ഞെട്ടി സൈബർ ലോകം

‘ഉറുമ്പ് ‘ എന്ന് കേൾക്കുമ്പോൾ നിസാരമട്ടാണ് എല്ലാവര്ക്കും. ഉറുമ്പുകളെ അത്ര പ്രശ്നക്കാരായി ആരും കാണാറില്ല. എന്നാൽ, ആരെങ്കിലും ഉറുമ്പുകളുടെ മുഖം കണ്ടിട്ടുണ്ടോ? ഇത്തിരിപ്പോന്ന ഉറുമ്പിന്റെ മുഖം പേടിപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞാൽ വിശ്വാസം വരുമോ? എങ്കിൽ ഇപ്പോൾ ഉറുമ്പിന്റെ യഥാർത്ഥ മുഖചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

also read: ‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി വിശദീകരണം നല്‍കി: തൃണമൂല്‍ കോണ്‍ഗ്രസ്

പ്രത്യേക ലെൻസുകളുടെ സഹായത്തോടെ പകർത്തിയ ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രമാണ് ഇത്. ആരെയും അമ്പരപ്പും ഭയവും ഉണ്ടാക്കുന്നതാണ് കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനായ ഉറുമ്പിന്റെ മുഖം.

also read: “ഇന്ത്യ – കാനഡ വിഷയം ദുഷ്‌കരമായ കാലഘട്ടത്തിൽ”: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ദ മിററിലെ ഒരു റിപ്പോർട്ട് പ്രകാരം, നിക്കോണിന്റെ ‘സ്മോൾ വേൾഡ് ഫോട്ടോഗ്രാഫി മത്സര’ത്തിനായി 2022 -ൽ ഡോ. യൂജെനിജസ് കവലിയോസ്‌കാസ് എടുത്തതാണ് ഉറുമ്പിന്റെ മുഖത്തിന്റെ ഞെട്ടിപ്പിക്കുന്ന ഈ ഫോട്ടോ. മത്സരത്തിനുള്ള അദ്ദേഹത്തിന്റെ എൻട്രി എടുത്ത ചിത്രമാണ് ഇത്. ഉയർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അദ്ദേഹം ഈ ചിത്രം പകർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel