ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ മേഘവിസ്ഫോടനം; ഒരു മരണം

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ മേഘവിസ്ഫോടനത്തിൽ ഒരു മരണം. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി വീടുകൾ തകർന്നു.

Also Read: പരിശീലനത്തിനിടെ ബ്രസീൽ ഫുട്ബോൾ താരം കുഴഞ്ഞു വീണ് മരിച്ചു

സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. തുടർച്ചയായ മഴയിൽ സംസ്ഥാനത്ത് 190-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. മലഗി ദാദിയാത്തിലെ വസ്തുവകകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. അതേസമയം ആഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ അറിയിച്ചു.

Also Read: മണിപ്പൂര്‍ കലാപത്തിനിടെ വീണ്ടും ബലാത്സംഗം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News