
ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനം. കുളു, കാംഗ്ര ജില്ലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതാകുകയും നിരവധി വാഹനങ്ങളും ഒഴുകിപ്പോകുകയും ചെയ്തു.
കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെളളപ്പൊക്കത്തെ തുടര്‍ന്ന് നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നു. കുളുവിലെ സൈഞ്ച് താഴ് വരയിലായിരുന്നു മേഘവിസ്‌ഫോടനമുണ്ടായത്. ഹിമാചലിലെ കസോളിലും മണാലി, ബഞ്ചാര്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഹിമാചല്‍ പ്രദേശിലെ ഖനിയാരയിലെ മനുനി ഖാദിലെ ധര്‍മ്മശാലയ്ക്ക് സമീപം നിരവധി തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടുന്ന വിവരമനുസരിച്ച് സ്ഥലത്ത് അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. കുളവുൽ കാർ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങളുൾപ്പെടെ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ALSO READ: അഹമ്മദാബാദ് വിമാനാപകടം : 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here