നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലം; മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിനൊപ്പം നില്‍ക്കുന്നവരെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകും. നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യം നേരിട്ട നിരവധി പ്രശ്‌നങ്ങളുണ്ട്. നമ്മുടെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം നേര്‍ത്തു പോയി. ഇവിടുന്ന് തിരഞ്ഞെടുത്ത പോയ 18 പേരും കേരളത്തിനുവേണ്ടി ശബ്ദിച്ചില്ല.അത് ജനങ്ങള്‍ക്ക് ബോധ്യമായി. കഴിഞ്ഞ തവണ ഇവര്‍ക്ക് വോട്ട് ചെയ്തവര്‍ അടക്കം ഇത് ചിന്തിക്കുന്നുണ്ട്. രാജ്യത്ത് വര്‍ഗീയതയോട് സമരസപ്പെടാത്തവര്‍ പാര്‍ലമെന്റില്‍ എത്തണം എന്ന ചിന്ത ജനങ്ങളില്‍ ഇപ്പോള്‍ ശക്തമാണ്. കേരളത്തെ പ്രതിനിധീകരിച്ച് പോയവര്‍ നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നില്ല. അതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ALSO READ:   രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കളഞ്ഞിട്ടാണ് ആലപ്പുഴയില്‍ മത്സരിക്കുന്നത്; കെസി വേണുഗോപാലിനെതിരെ എംഎ ബേബി

18 പേരും കേരളത്തിനൊപ്പം നില്‍ക്കുന്നവരല്ല എന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. കേന്ദ്രം കേരളത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അതിനൊപ്പം ആണ് യുഡിഎഫ് എംപിമാര്‍ നില്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്. നാടിനൊപ്പം നില്‍ക്കുന്നവരെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകും. നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:  ‘ക്യാപ്റ്റാ ഞാന്‍ എവിടെയാണ് നില്‍ക്കേണ്ടത്…’; വൈറലായി രോഹിതിന്റെയും സര്‍ഫറാസിന്റെയും വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News