കിഫ്ബിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഗുരുവായൂര്‍ മേല്‍പാലം: മുഖ്യമന്ത്രി

കിഫ്ബിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഗുരുവായൂര്‍ മേല്‍പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ മേല്‍പാലം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

READ ALSO:പരസ്യങ്ങളില്ലാതെ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാം: ഈടാക്കുന്നത് വന്‍ തുക

ഗുരുവായൂര്‍ മേല്‍പാലത്തിന്റെ ഉദ്ഘാടനത്തോടെ ഗുരുവായൂരിന്റെ ദീര്‍ഘകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. റെയില്‍വേ ലൈനിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് മേല്‍പാലം. 10.15 മീറ്ററാണ് വീതി. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃകയിലാണ് പാലം നിര്‍മ്മിച്ചത്.

READ ALSO:അസിം പ്രേംജി സര്‍വകലാശാല ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

അതേസമയം കിഫ്ബിയെ വേറിട്ടൊരു കണ്ണോടെയാണ് കേന്ദ്രം കാണുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കക്ഷി രാഷ്ട്രീയം നോക്കിയല്ല സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. വികസനം മാത്രമാണ് ലക്ഷ്യമെന്നും ജനങ്ങള്‍ക്ക് ഗുണമുണ്ടോ എന്നു മാത്രമാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here