കേരളത്തിലെ വികനസനത്തിനൊപ്പം നില്‍ക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡി എഫ് തയ്യാറാകുന്നില്ലെന്നും നവകേരള സദസിനെ ഹീനമായി യുഡിഎഫ് അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവയില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ALSO READ:  കെ ജി എഫ് മൂന്നാം ഭാഗം വരുന്നു, നടൻ യാഷ് തന്നെ പക്ഷെ സംവിധായകനിൽ മാറ്റം? പ്രതികരിച്ച് പ്രശാന്ത് നീൽ

യുഡിഎഫ് എംഎല്‍എമാര്‍ നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം വന്നു. ഹീനമായ അധിക്ഷേപങ്ങള്‍ വന്നു. നാടിനെ പുറകോട്ടടിക്കുന്ന വികസനത്തെ തടയാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചെയ്തികള്‍ ഈ പരിപാടിയുടെ ഭാഗമായി തുറന്നുകാണിക്കുന്നു. അതിന് കോണ്‍ഗ്രസിനും യുഡിഎഫിനും പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ:  നിമിഷപ്രിയയുടെ മോചനം; കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മടിച്ച് കേന്ദ്രസര്‍ക്കാര്‍ : ജോണ്‍ ബ്രിട്ടാസ് എംപി

നാടിന്റെ പ്രശ്‌നത്തില്‍ നാടിനൊപ്പം സഹകരിക്കാത്ത യുഡിഎഫിനെയാണ് എന്നും കണ്ടിട്ടുള്ളത്. 2018ലെ പ്രളയത്തിലും ഈ മനോഭാവമായിരുന്നു. . ഓക്കി, നിപ്പ, 2019ലെ കാലവര്‍ഷ കെടുതി, തുടര്‍ന്ന് കോവിഡ് മഹാമാരി എന്നിങ്ങനെ നിരവധി ദുരന്തങ്ങള്‍ കേരളം നേരിട്ടു. ഈ ഘട്ടത്തില്‍ കേരളം തകരുമെന്ന് പലരും കരുതി. അര്‍ഹമായ തരത്തില്‍ കേന്ദ്രം സഹായം നല്‍കിയില്ല. കേന്ദ്രത്തിനെതിരെ അരഅക്ഷരം സംസാരിക്കാന്‍ യുഡിഎഫോ യുഡിഎഫ് എംപിമാരോ തയ്യാറായില്ല. ചില രാഷ്ട്രങ്ങള്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായപ്പോള്‍, അത് സ്വീകരിക്കില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പറഞ്ഞു. ഗുജറാത്തില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി മോദിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചിരുന്നു. എന്നാല്‍ ആ മുഖ്യമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ കേരളം അത്തരം സഹായം സ്വീകരിക്കരുതെന്ന നിലപാടെടുത്തു. അതിലും കോണ്‍ഗ്രസും യുഡിഎഫും പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ കാലത്ത് പ്രവാസികളുടെ സഹായത്തിനു വേഗത കൂട്ടാന്‍ മന്ത്രിമാര്‍ അവിടെ ചെല്ലാനുള്ള നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കേന്ദ്രം അനുമതി നല്‍കിയില്ല. അതിനും യുഡിഎഫ് കൈയ്യടിച്ചു. ഒരു ഘട്ടത്തിലും നാടിനൊപ്പം അവര്‍ നിന്നില്ല. കോവിഡ് കാലഘട്ടത്തില്‍ കേരളത്തില്‍ സാമ്പത്തിക പ്രശ്‌നം ഉയര്‍ന്നു. പണത്തിലൊരു ഭാഗം കടമായി എടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരോട് ശമ്പളം വായ്പയായി ചോദിച്ചു. എന്നാല്‍ അതിലും യുഡിഫ് എതിര്‍പ്പുമായി വന്നു. സാലറി ചലഞ്ചില്‍ പ്രതിപക്ഷ നേതാവ് രംഗത്തുവന്നതിന് പിന്നാലെ കേസിനും പോയി. കേരളം രക്ഷപ്പെടരുതെന്നാണ് അവരുടെ ലക്ഷ്യം. കേരളം കൂടുതല്‍ തകര്‍ച്ചിയിലേക്ക് പോകണമെന്ന മനോഭാവമാണ് കോണ്‍ഗ്രസു യുഡിഎഫും വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളം അതിജീവിച്ചു. സര്‍ക്കാര്‍ ശരിയായ നടപടികള്‍ സ്വീകരിച്ചു. ലോകവും അത് അംഗീകരിക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here