‘കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നു’; മുഖ്യമന്ത്രി

കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായി പ്രൊപ്പഗാണ്ട സിനിമകൾ വരെയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മദ്യം നൽകിയില്ല; മദ്യഷോപ്പിന് തീയിട്ട് മധു

കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട് വളരുന്നത് ജനകീയ സമരങ്ങളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഭാഗമായിട്ടാണ്. എന്നാൽ അങ്ങനെയൊന്നുമല്ല വളർന്നതെന്ന് കാണിക്കാൻ വേണ്ടി ചിലർ ശ്രമിക്കുകയാണ്. വ്യാജ ചരിത്രം നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർഗീയ പ്രചരണത്തിനായി നവോത്ഥാന നായകരെ തന്നെ കരുക്കളാക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങൾക്ക് കഴിയണം നവോത്ഥാന സവിശേഷതകൾ കളങ്കപ്പെടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: 600 കോടിയുടെ ആസ്തി; 40 കോടിയുടെ ബാധ്യത: തെലങ്കാനയിലെ സമ്പന്ന സ്ഥാനാര്‍ത്ഥികള്‍ ഈ പാര്‍ട്ടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News