ഇനി എന്നാണ്? മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല, അയയാതെ നേതാക്കൾ

vd

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോൺ​ഗ്രസ്. പ്രഖ്യാപനം ഇന്നുണ്ടാകും നാളെയുണ്ടാകുമെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഇന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

also read: ഇന്നും മഴ എത്തും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, കരുതിയിരിക്കാം

കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും, വിഡി സതീശനും മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. പ്രഖ്യാപനം അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും, രാഹുൽ ഗാന്ധിക്കും വിട്ടെങ്കിലും സോണിയ ഗാന്ധിയുടെ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ കെ സി വേണുഗോപാലിന് കഴിഞ്ഞില്ലെങ്കിലും സതീശൻ കടുത്ത നിലപാടുകളിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിൽ ഉണ്ടെങ്കിലും ചർച്ചകൾ സോണിയ ഗാന്ധിക്ക് മുന്നിലേക്ക് എത്തുന്നതിൽ രമേശ് ചെന്നിത്തലക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സമവായ ഫോർമുല കണ്ടെത്തി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആണെങ്കിൽ തൻറെ പേരാകും പ്രഖ്യാപിക്കുക എന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News