‘കേന്ദ്ര സർക്കാർ വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്നു, വൈദ്യുതി വിലവർധനവിന് കാരണം കേന്ദ്രനയം’: മുഖ്യമന്ത്രി

വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രി. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ് നിയന്ത്രിച്ച് നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ: ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് റാലിയിൽ പങ്കെടുത്തത്’

കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ കോട്ടയത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൻ്റെ ഊർജ്ജ മേഖലയെ കാലത്തിൻ്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കി വരുന്നത്. വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയായി വരുന്നുവെന്നും അവ ഉടൻ ലക്ഷ്യത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണം എന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതിൽ മാത്രമേ ചാർജ് വർദ്ധിപ്പിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News