മനുഷ്യ സ്‌നേഹത്തിന്റെ മാതൃക കേരളാ പൊലീസിന് അഭിമാനം: മുഖ്യമന്ത്രി

അവനവന്റെ സ്വാര്‍ത്ഥത്തതയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്‌കാരങ്ങളാണ് പരസ്പരസ്‌നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ടു പോകാന്‍ മാതൃകയാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അത്തരത്തില്‍ ഏവര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു വീട്ടിലെ കുളിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവന്‍ രക്ഷിക്കാനും അവര്‍ നടത്തിയ ഇടപെടല്‍ നിയമനിര്‍വ്വഹണത്തിനൊപ്പം മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News