
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കങ്ങൾ രൂക്ഷമായി തുടർന്ന് കോൺഗ്രസ്. ഉടൻ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ് എങ്കിലും നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാൻ കഴിയാത്തതാണ് പ്രതിസന്ധി ആയി തുടരുന്നത്.
ഇന്നലെ നടന്ന മാരത്തൻ ചർച്ചയിലും തീരുമാനമാക്കാൻ കഴിയാഞ്ഞതോടെ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും രാഹുൽ ഗാന്ധിയും തീരുമാനിക്കും. കെ സി വേണുഗോപാലിനാണ് ചർച്ചകളിൽ മുൻതൂക്കം എങ്കിലും കടുത്ത നിലപാടിൽ തന്നെയാണ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും വേണമെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കും എന്നതുൾ പ്പെടെ നിലപാട് കടുപ്പിക്കുകയാണ് സതീശൻ.
Also read: മുഖ്യമന്ത്രിക്കസേര പോര്; തമ്മിലടി വിദ്യാർത്ഥി സംഘടനകളിലേക്കും
തർക്കം രൂക്ഷമായി തുടർന്നാൽ ഒത്തുതീർപ്പ് ഫോർമുല എന്നോണം രമേശ് ചെന്നിത്തലയെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. മുഖ്യമന്ത്രി പോര് ചേരിതിരിഞ്ഞുള്ള തെരുവ് യുദ്ധം ആയതിനാൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പോര് രൂക്ഷമാകുമെന്ന ആശങ്കയും ഹൈക്കമാൻഡിന് ഉണ്ട്. മുഖ്യമന്ത്രി പോര് തെരുവ് യുദ്ധത്തിലേക്ക് എത്തിച്ച വി ഡി സതീശനെതിരെ രൂക്ഷ വിമർശനം ആയിരുന്നു ഇന്നലത്തെ യോഗത്തിൽ ഉയർന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

