
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് രൂക്ഷമായിരുന്നു. റിസൾട്ട് വന്ന ഘട്ടത്തിൽ അത് കൂടുതൽ രൂക്ഷമായിരിക്കുകായാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും അതിന് വേണ്ടി കാത്തികരിക്കുകയാണ്. ഓരോ നേതാക്കളും മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോരാട്ടത്തിൽ അവരുടെ ഭാഗം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആ സമയം രമേശ് ചെന്നിത്തലം ഡൽഹിയിലെത്തി നേതാക്കളെ കാണുകയും ചെയ്തു.
മഹാരാഷ്ട്ര പുനസംഘടന ചർച്ച ചെയ്യാനാണ് ഡൽഹിയിൽ പോയതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. എന്നാൽ കേരളത്തിൽ രാഷ്ട്രീയമായി ഇത്രയും പ്രശ്നങ്ങളും ചർച്ചകളും നടക്കുമ്പോൾ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പറന്നത് ഹൈക്കമാൻഡിനെക്കണ്ട് തൻ്റെ മുഖ്യമന്ത്രിക്കസേര ഭദ്രമാക്കാനാണെന്നത് സംശയമില്ല.രമേശ് ചെന്നിത്തല മുന്നേയും ഹൈക്കമാൻ്ഡിൻ്റെ മുന്നിൽ താൻ മോശക്കാരനല്ലെന്ന് തെളിയിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. കേരളത്തിലെ കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലുയുടെ പ്രതികരണം.
അതേ സമയം ചർച്ചകൾക്കും മുഖ്യമന്ത്രിപ്പോരിന് തീരുമാനമെടുക്കാനും എഐസിസി നിരീക്ഷകരായ മുകൾവാസ്നിക്, അജയ് മാക്കൻ എന്നിവർ കേരളത്തിലെത്തി. മല്ലികാർജുൻ ഖാർഖയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പറഞ്ഞു. എല്ലാം കൊണ്ടും എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

