‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാർ’: മുഖ്യമന്ത്രി

‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് സേന നടത്തിയ പ്രവർത്തനം ശ്ലാഘനീയമാണെന്നും മുഖ്യമന്തി പറഞ്ഞു.

ALSO READ: ചെറുസ്‌ഫോടനങ്ങൾ നടത്തി വമ്പൻ പ്ലാനിങ്; ഡൊമിനിക് മാർട്ടിൻ നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ

കേരള ഫയർ സർവീസ് അസോസിയേഷൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഗ്നിരക്ഷാ സേനയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് സർക്കാർ സ്വീകരിച്ച നയം. സേനയെ കൂടുതൽ ശേഷിയിലേക്ക് ഉയർത്തുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 77 കോടി രൂപയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ മാറ്റിവെച്ചത്. ഇതിൽ 72.5 കോടി രൂപയും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് മാറ്റിവെച്ചത്. സേനയ്ക്ക് ആവശ്യമായ സാങ്കേതിക സംവിധാനത്തിലും സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News