
ജനങ്ങൾ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 9 വർഷക്കാലം അതിനുതകുന്ന നടപടികൾ സംസ്ഥാനത്ത് സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ ഭരിക്കുന്നു, ജനങ്ങൾ ഭരിക്കപ്പെടുന്നു എന്നത് പഴയകാലത്തെ സംസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ രൂപീകൃതമായിട്ട് 60 വർഷം പൂർത്തിയാവുകയാണ്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം പാളയത്ത് സിൽവർ ജൂബിലി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ALSO READ: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ
സർക്കാർ ഭരിക്കുന്നു ജനങ്ങൾ ഭരിക്കപ്പെടുന്നു എന്നത് പഴയകാലത്തെ സംസ്കാരമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജനങ്ങളുടെ തീരുമാനം നടപ്പാക്കാനാണ് സർക്കാർ. കഴിഞ്ഞ 9 വർഷക്കാലം അതിനുതകുന്ന നടപടികൾ സംസ്ഥാനത്ത് സ്വീകരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപം നൽകുന്ന പദ്ധതികൾ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ഗസറ്റഡ് ഓഫീസർമാരുടെയും പങ്ക് വലുതാണ്. എന്നാൽ ഈ സേവനങ്ങൾ ലഭിക്കാത്ത ഒരു വിഭാഗം ഉണ്ടെന്നും അവരെ കൂടി ചേർത്തു പിടിക്കണം എന്നും മുഖ്യമന്ത്രി. മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാർ, വി ജോയ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here