‘മുന്നേറ്റമാണ് കേരള മോഡല്‍; 2031ലെ കേരളം എങ്ങനെ ആയിരിക്കണം എന്നതാണ് ‘വിഷൻ 2031′ പരിപാടിയുടെ ലക്ഷ്യം’:മുഖ്യമന്ത്രി

vision 2031

2031ൽ നമ്മുടെ സംസ്ഥാനം രൂപപ്പെട്ടിട്ട് 75 വർഷമാകും. അന്നത്തെ കേരളം എങ്ങനെ ആയിരിക്കണം എന്നതാണ് ‘വിഷൻ 2031’ പരിപാടിയുടെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനെ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഉടനീളം സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിന്‍റെ തുടർച്ചയായിട്ടാണ് ഇപ്പോള്‍ ഈ കോൺഫറന്‍സ് നടക്കുന്നത്. ദുരിത പൂർണ ജീവിതം നയിച്ചവർ ആയിരുന്നു മഹാഭൂരിപക്ഷം കേരളീയരും. ആ അവസ്ഥയില്‍ നിന്ന് ഇന്ന് ഏറെ മാറി. മുന്നേറ്റമാണ് കേരള മോഡൽ, ഇന്നും പഠന വിഷയമാണ് കേരള മോഡലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്യംഖലയിലെ അടുത്ത കണ്ണിയാണ് നവ കേരള നിർമിതി. അടുത്ത ഘട്ടമായിട്ടാണ് നവകേരള നിർമിതി അവതരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു യോഗം നടക്കുന്നതെന്നും മുഖ്യമന്ത്രി ഓര്‍പ്പിച്ചു.

ഇന്ന് കേരളത്തിൽ വിദ്യാസമ്പന്നമായ വലിയൊരു ജനാവിഭാഗം ഉണ്ട്. ഐടി മേഖലയുടെ വ്യവസായ വികസനത്തിൽ നേരത്തെ കേരളത്തെ പറ്റി ചില തെറ്റായ പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ അത് മാറ്റിയെടുക്കാൻ നമുക്ക് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് കൃത്യമായ മാതൃക വേണം. വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ‘വിഷൻ 2031’ന്‍റെ ഭാഗമായി 33 സെമിനാറുകൾ നടത്തി, മുൻകാലങ്ങളിലെ നേട്ടങ്ങൾ ആഘോഷിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിപാടിയുടെ വിജയമെന്നത് സര്‍ക്കാരിന്‍റെ മാത്രം വിജയമല്ല, മറിച്ച് ഓരോ ജനങ്ങളുടേയുമാണെന്നും ‘വിഷന്‍ 2031’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News