‘പാലിയേറ്റിവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ഉണ്ടാകണം’: മുഖ്യമന്ത്രി

സംസ്ഥാനത്ത് കിടപ്പുരോഗികള്‍ക്കും അവശതയില്‍ കഴിയുന്നവര്‍ക്കും ആരുടെയും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഷയം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും ഒന്നിച്ച് അണിനിരത്താന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കിടപ്പു രോഗികള്‍ക്കും പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍ക്കും ഉള്‍പ്പെടെ ഈ പദ്ധതിയുടെ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു.സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ മാര്‍ഗ്ഗരേഖ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് കെയറിന് ഒരു കര്‍മ്മ പദ്ധതി രൂപീകരിച്ചത് കേരളമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പാലിയേറ്റീവ് കെയര്‍ പരിശീലനം ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. സാന്ത്വന പരിചരണം ആവശ്യമായ എല്ലാവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സേവനം ഉറപ്പാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News