നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്; മുഖ്യമന്ത്രി

നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിൽ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നുവെന്നും, എന്നാൽ നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂവെന്നും നവകേരള സദസിന്റെ ഭാഗമായി നാട്ടകത്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: രോഹിത്തിന് ശേഷം ഇനിയാര്? അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

‘ആ ഘട്ടം കഴിഞ്ഞപ്പോൾ കേരളത്തെ നോക്കി എല്ലാവരും അത്‌ഭുതപ്പെട്ടു. നിരാശ മാറി എല്ലാവരിലും പ്രത്യാശ ഉണർന്നു. ഒരുമയും ഐക്യവുമാണ് അതിജീവനത്തിന് നമ്മെ പ്രാപ്തരാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കേണ്ടത് കേന്ദ്ര സർക്കാർ ആയിരുന്നു അതുണ്ടായില്ല. നന്മകളെ പിൻതാങ്ങാതെ എതിർക്കാൻ മാത്രമാണ് യുഡിഎഫ് ശ്രമിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News