‘കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല’: മുഖ്യമന്ത്രി

കേന്ദ്രം കേരളത്തെ വലിയ തോതില്‍ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തില്‍ നമുക്ക് ലഭിച്ച നികുതി വിഹിതം 3.8 ശതമാനമായിരുന്നു. ഇപ്പോഴത് 1.9 ശതമാനമാണ്. നികുതി വിഹിതത്തില്‍ വലിയ കുറവ് സംഭവിച്ചു. ഇത് എങ്ങനെ നികത്താനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

also read- കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യം പുതുപ്പള്ളിക്ക് വേണ്ടി: മുഖ്യമന്ത്രി

വികസനം എന്നു പറയുന്നത് നാട്ടില്‍ പണം ചെലവഴിച്ചുകൊണ്ട് ഉണ്ടാകേണ്ടതാണ്. വിവിധ മേഖലകളില്‍ പണം സംസ്ഥാനവും കേന്ദ്രവും കൂടി ചെലവഴിക്കേണ്ടതാണ്. ഇതിന്റെ കണക്കുകള്‍ പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുന്‍പ് ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തിന് മുന്‍പാകെ അവതരിപ്പിച്ചു. കേരളം നേരിടുന്നത് വലിയ അനീതിയാണെന്ന് ചൂണ്ടിക്കാട്ടി. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഒരാവശ്യം മുന്നോട്ടുവെച്ചു. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും കേന്ദ്രധനമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- ജനങ്ങളാണ് മണ്ഡലത്തിലെ വിധികർത്താക്കൾ; പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, മുഖ്യമന്ത്രി

മണിപ്പൂര്‍ വംശഹത്യയ്‌ക്കെതിരെ കേരള നിയമസഭ ശക്തമായ പ്രമേയം അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സമരസപ്പെട്ട് പോകരുത്. കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും ഏതെങ്കിലും ഘട്ടത്തില്‍ ആര്‍എസ്എസിനേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ നാട് നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്? നാട്ടില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകണം. ഇതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News