
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് കേന്ദ്ര സഹായം നൽകാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസിക്കണ്ട എന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അനുവദിച്ച വായ്പയിൽ പിന്നെയും കുറവ് വരുത്തിയെന്നും കേരളത്തിന് എല്ലാം തടഞ്ഞു വെച്ചെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസും ബിജെപിയും രാജ്യത്തെ ചില സ്ഥലങ്ങളിൽ സ്വാധീനം നേടി. എന്നാൽ കേരളം അവരെ സ്വീകരിച്ചില്ല. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം നിയോജക മണ്ഡലം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തിന് ഏറ്റവും പരിചിതനായ മുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ഏറ്റവും സ്വീകാര്യനായ വ്യക്തിയെന്ന് തെളിയിക്കപ്പെട്ടയാളാണ് കടകംപള്ളി. വസ്ത്രത്തിൻ്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും കേരളത്തിൽ വിവേചനമില്ല. വിശ്വാസികൾ അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നുവെന്നും അത് ചോദ്യം ചെയ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കുത്തഴിഞ്ഞ ഭരണത്തിൽ നിന്നും കേരളത്തെ പിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരാണ്
ബിജെപിയെയും അദ്ദേഹം വിമർശിച്ചു. ജനദ്രോഹപരമായ നടപടികള്‍ ചെയ്യുന്നത് മൂലം കോർപറേറ്റുകൾ വളരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന് പാവപ്പെട്ടവരോടാണ് പ്രതിബദ്ധതയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

