‘ഏത് ഉന്നതനായാലും നടപടിക്രമം പാലിക്കണം’; ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ പൊലീസുകാരെ അനുവദിച്ചില്ലെന്ന വാര്‍ത്തയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

രാജ്ഭവനില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്ന് പൊലീസ് മേധാവിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. ഏത് ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണറും പൊലീസ് മേധാവിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഗവണറുടെ ഓഫീസില്‍ നിന്നാണ് മാധ്യമങ്ങളിലെത്തിയതെന്ന് വ്യക്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസിനെ അനുവദിക്കുന്നതില്‍ നേരെ പൊലീസ് മേധാവിയെ വിളിച്ച് ആവശ്യപ്പെടുകയോ ഉത്തരവ് നല്‍കുകയോ അല്ല നടപടിക്രമം, അത് ആവശ്യപ്പെടേണ്ട രീതിയുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ശരിയായ നടപടിക്രമത്തില്‍ ആയിരിക്കണം ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: വസ്തുതകൾ മറച്ചുവെച്ച് മീഡിയാവൺ ബ്രേക്കിങ് വാർത്ത; കോട്ടയം മെഡിക്കൽകോളേജിൽ തകർന്നത് ഉപേക്ഷിച്ച കെട്ടിടമെന്ന് പറയാൻ മറ്റ് മാധ്യമങ്ങൾക്കും മടി

ഗവര്‍ണര്‍ക്ക് പൊലീസുകാരെ നല്‍കുന്നതിന് സര്‍ക്കാരിന് ഒരു തടസവുമില്ല. നടപടിക്രമം പാലിക്കണം എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ഏതു കാര്യത്തിലും നടപടിക്രമം പാലിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News