പ്രളയ പാക്കേജിനപ്പുറം കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

പ്രളയ പാക്കേജിനപ്പുറം അര്‍ഹതപ്പെട്ടതപോലും കേന്ദ്രത്തില്‍ നിന്ന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വിഹിതത്തില്‍ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവേശകരമായ വരവേല്‍പ്പ് ഒരുക്കിയാണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം നവകേരള സദസിനെ സ്വീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെയും സദസ് ആദരിച്ചു.

ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിരുകാക്കുന്ന നിയമസഭ മണ്ഡലമാണ് ചെങ്ങന്നൂര്‍. മുഖ്യമന്ത്രിയും മന്ത്രിമാരടങ്ങുന്ന സംഘത്തെയും കാണാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസിനായി പ്രത്യേകം തയ്യാറാക്കിയ ക്രിസ്ത്യന്‍ കോളേജിലെ മൈതാന വേദിയിലേക്ക് ജനം ഒഴുകിയെത്തി. കാത്തു നിന്ന ജനങ്ങള്‍ക്കിടയിലൂടെയെത്തിയ മന്ത്രിസഭയെ കൈയ്യടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് വേദിയിലേക്ക് വരവേറ്റത്.

Also Read  :നവകേരള സദസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ച പ്രതി അറസ്റ്റില്‍, ദൃശ്യങ്ങള്‍ പുറത്ത്

നാട് നല്‍കിയ സ്‌നേഹാദരവിനെ പ്രശംസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കം. പ്രളയ ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍. നിലവില്‍ പ്രളയ പാക്കേജിനപ്പുറം അര്‍ഹതപ്പെട്ടതുപോലും കേന്ദ്രത്തില്‍ നിന്ന് ഈ ഘട്ടത്തില്‍ ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കുടുംബങ്ങള്‍ക്ക് വേദിയില്‍ വച്ച് മുഖ്യമന്ത്രി വീടിന്റെ താക്കോല്‍ കൈമാറി. സ്ഥലം എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News