
ദേശീയപാത വികസനത്തിൽ UDF കാണിച്ചത് കുറ്റകരമായ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ബീച്ചിൽ നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് 2016 ൽ കേരളം പിഴയൊടുക്കേണ്ടിവന്നുവെന്നും എൽഡിഎഫ് അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ദേശീയപാത യാഥാർഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“2016 ണ് മുന്നേ കേരളത്തിൽ തകരാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല. അക്കാലത്ത് നാടിൻ്റെ പശ്ചാത്തല സൗകര്യവികസനം പോലും മുന്നോട്ടുപോയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം നേരെ ചൊവ്വെ യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി. എന്നാൽ 2016 ൽ LDF ജനങ്ങളുടെ മുൻപിൽ പറഞ്ഞത് ഈ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും എന്നതായിരുന്നു. അതനുസരിച്ച് വിശദമായ പ്രകടനപത്രിക അവതരിപ്പിച്ചു. LDF വരും എല്ലാം ശരിയാവും എന്ന് പറഞ്ഞു. അക്ഷരാർത്ഥത്തിൽ അത് യാഥാർഥ്യമാകുന്ന സ്ഥിതിയുണ്ടായി. പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി നടപ്പാക്കി. അത് കൂടുതൽ സീറ്റുകൾ നൽകി LDF ന് തുടർഭരണം നൽകി”. മുഖ്യമന്ത്രി പറഞ്ഞു.
കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ മുഖ്യമന്ത്രി പ്രസംഗത്തിൽ പ്രതിപാദിച്ചു. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും കൊണ്ടും നാം വേറിട്ടു നിൽക്കുന്നു എന്നും കേന്ദ്രത്തിൻ്റെ സാമ്പത്തിക ഞെരുക്കം അതിജിവിച്ച് മുന്നാട്ട് പോവുകയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു. ബി.ജെ പി സ്വീകരിക്കുന്ന കേരള വിരുദ്ധ സമീപനം തന്നെയാണ് UDF ഉം സ്വീകരിക്കുന്നത് എന്നും അതിന് ന്യായികരണം ഒന്നും ഇല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here