ക്യാപ്റ്റൻ നിലമ്പൂരിൽ എത്തുന്നു; ജൂൺ 13,14,15 തീയ്യതികളിലായി വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും

നിലമ്പൂരിൽ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വോട്ട് അഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ വിവിധ റാലികളിൽ പങ്കെടുക്കും. ജൂൺ 13 മുതലുള്ള 3 ദിവസങ്ങളിലായി 7 പഞ്ചായത്തുകളിൽ നടക്കുന്ന യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

13 ന് വൈകുന്നേരം നാലു മണിക്ക് ചുങ്കത്തറയിലാണ് ആദ്യ യോഗം. തുടർന്ന് മുത്തേടത്തും മുഖ്യമന്ത്രി സംസാരിക്കും. 14 ന് വഴിക്കടവ്, എടക്കര എന്നീ കേന്ദ്രങ്ങളിലും 15 ന് പോത്തുകല്ല്, കരുളായി, അമരമ്പലം എന്നീ പഞ്ചായത്ത് റാലികളിളുമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നിലംബൂർ എൽഡിഎഫ് കൺവെൻഷൻ ചരിത്രത്തിലെ വലിയ വിജയമാക്കി തീർക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ 9 വർഷക്കാലം എൽഡിഎഫ് സർക്കാർ സംസ്ഥാനത്തും നിലമ്പൂർ മണ്ഡലത്തിലും നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞായിരുന്നു അദ്ദേഹം എൽ ഡി എഫ് കൺവെൻഷനിൽ സംസാരിച്ചത്.

ALSO READ: ‘രാഷ്ട്രീയ കേരളത്തിന്റെ നിലമ്പൂർ കാതൽ സ.എം സ്വരാജ്’; പോസ്റ്റ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്

തുടർന്ന് നടന്ന എൽഡിഎഫിന്റെ പൊതുയോഗങ്ങളിലും വികസനങ്ങൾ തന്നെയായിരുന്നു ചർച്ചയായത്.മുഖ്യമന്ത്രി വീണ്ടും നിലമ്പൂരിൽ എത്തുന്നതോടെ എൽഡിഎഫിന്റെ പ്രചരണം ആവേശത്തിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News