പാലക്കാടിന് ഇനി പുതിയ സിപിഐഎം കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

CM Pinarayi Vijayan Inaugurates Renovated CPI(M) District Committee Office in Palakkad

യിരങ്ങളെ സാക്ഷി നിറുത്തി പാലക്കാട് നവീകരിച്ച സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പതാക ഉയർത്തി. പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവൻ‌, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, മന്ത്രി എം.ബി.രാജേഷ് തുടങ്ങി സംസ്ഥാന സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി ജില്ലാ കമ്മിറ്റി ഓഫീസ് നടന്ന് കണ്ടു. നവീകരിച്ച പ്രവർത്തികൾ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു വിശദീകരിച്ച് നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുൻ കേന്ദ്ര കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എ.കെ.ബാലൻ രചിച്ച പക്ഷം മറുപക്ഷം എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് പുസ്തകം ഏറ്റുവാങ്ങി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന വന്യജീവി രീതിയാണ് ഇസ്രയേലിനോട് അമേരിക്ക കാണിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Also read: പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി ഇന്ത്യക്കാരുടെ ജീവന് ആശങ്ക സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

പോളിറ്റ് ബ്യൂറോയംഗം വിജയരാഘവൻ സംസാരിച്ചു. എക്കാലത്തും പാർട്ടിയെ പിന്തുണച്ചവരാണ് പാലക്കാട് ജില്ലയിലെ പാർട്ടി പ്രവർത്തകരെന്ന് അദേഹം ഓർമിപ്പിച്ചു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ജില്ലാ കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പൂർണമായും പാർട്ടി അംഗങ്ങൾ നൽ‌കിയ സാമ്പത്തിക സഹായത്താൽ തയ്യാറാക്കിയ ജില്ലാ കമ്മിറ്റി ഓഫീസ് ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ കൂടി ഉൾകൊണ്ടാണ് നവീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News