‘എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ല, കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാൻ’; മുഖ്യമന്ത്രി

pinarayi-vijayan

സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ദയാവയിപ്പിൻ്റെ പ്രതീകമായിട്ട് ആണ് നഴ്‌സുമാരെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സമയത്ത് സ്വജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ. നിപാ കാലത്തും ഇത്തരം പ്രവർത്തനം നാം കണ്ടു . അതിന് ഉദാഹരണമാണ് സിസ്റ്റർ ലിനിയെന്നും അദ്ദേഹം പറഞ്ഞു.നെട്ടയം ശാരദാ നേഴ്സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ALSO READ: ‘സ്വന്തം പാർട്ടി ആരെയും എംബാം ചെയ്യാതെയിരുന്നാൽ അവനവന് കൊള്ളാം’; കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പരാമർശത്തിൽ മല്ലിക സുകുമാരന്റെ മറുപടി, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

കേരളത്തിലെ നഴ്സുമാരുടെ സേവനം ലോകോത്തരമാണ്. സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നഴ്സിങ് റിക്യൂരിറ്റ്‌മെൻ്റിലടക്കം നടത്തുന്നു. നഴ്സിങ് മേഖലയിൽ ഗൗരവത്തരമായ ഇടപെടൽ നടത്തുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിങ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തി.

അതേസമയം 157 നഴ്സിങ് കോളജുകൾ കേന്ദ്രം അനുവദിക്കുമ്പോൾ ഒന്നു പോലും കേരളത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വലിയ വിഷമം ഇല്ല. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം.

ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News