‘സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം; ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു’: മുഖ്യമന്ത്രി

pinarayi vijayan

സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 71ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില ക്രമക്കേടുകള്‍ പെരുപ്പിച്ച് കാണിച്ചുള്ള ചിത്രീകരണം ബോധപൂര്‍വം സഹകരണ മേഖലയെ താഴ്ത്തികെട്ടാനാണ്. സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാനുള്ള ഉന്നം വയ്ക്കലാണ് പിന്നില്‍. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:  ഞങ്ങളുമിനി അങ്ങോട്ടില്ല! ഗാർഡിയന് പിന്നാലെ എക്‌സിനോട് പിണങ്ങി മറ്റൊരു പ്രമുഖ ദിനപത്രവും

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേരളത്തിന്റെ സഹകരണ മേഖല വളരെ വൈവിധ്യമാര്‍ന്നത്. രാജ്യാതിര്‍ത്തിയും കടന്ന് സഹകരണ മേഖല വളര്‍ന്നു. സാമ്പത്തിക ഇടപാടുകളില്‍ സഹകരണമേഖല അഴിമതി തീണ്ടാത്തതായി അംഗീകരിക്കപ്പെട്ടു. സഹകരണ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചു.രണ്ടര ലക്ഷം കോടി രൂപ നിക്ഷേപമുണ്ടായി. ഇന്നും നല്ല രീതിയിലാണ് കേരളത്തിന്റെ ക്രെഡിറ്റ് മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സഹകാരികളില്‍ വിഷമം ഉണ്ടാക്കുന്നു.

ALSO READ:  “നിങ്ങളങ്ങോട്ട് മാറി നിക്ക് ഇനി ടി20 ഞങ്ങള് കളിക്കാം…”: മൈതാനത്ത് ഇരച്ചെത്തി അപ്രതീക്ഷിത അതിഥികൾ, പിന്നാലെ കളി മുടക്കം

ഖ്യാതിക്ക് ചേരാത്ത പ്രവര്‍ത്തനങ്ങള്‍ ചില മേഖലകളില്‍ നടക്കുന്നു. പരിശോധനകളും ഇടപെടലും കുറഞ്ഞത് പ്രോത്സാഹനം ആയോ എന്ന് പരിശോധിക്കണം. സഹകരണ മേഖലയിലെ കടുത്ത നിയന്ത്രണ സംവിധാനങ്ങള്‍ ഇളവുകള്‍ വന്നു. സഹകരണ മേഖലയുടെ കുതിച്ച് ചാട്ടത്തിന് അത് സഹായിച്ചു. അഴിമതി തീണ്ടാത്ത മേഖലയായി കൊണ്ടു പോകണം. ഓരോ സ്ഥാപനത്തിനും ഓഡിറ്റ് നടത്താന്‍ ചുമതല പെട്ട വിഭാഗം ഉണ്ട്. ക്രമക്കേടുകള്‍ കാണുന്നിടത്ത് കര്‍ക്കശമായി ഇടപെടാനുള്ള ശ്രമം ഉണ്ടാകണം. സഹകരണ മേഖലയില്‍ മൊത്തം കുഴപ്പമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. ഏതാനും ചിലയിടത്ത് മാത്രമാണ് ക്രമക്കേടുണ്ടായത്. നിക്ഷേപകരുടെ പണം സുരക്ഷിതം. യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ആരുടെയും പണം നഷ്ടപ്പെടില്ല. അത് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ചില ക്രമക്കേടുകള്‍ പെരുപ്പിച്ച് കാണിച്ചുള്ള ചിത്രീകരണം ബോധപൂര്‍വം സഹകരണ മേഖലയെ താഴ്ത്തികെട്ടാനാണ്. സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാനുള്ള ഉന്നം വയ്ക്കലാണ് പിന്നില്‍. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടലാക്ക് തിരിച്ചറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News