‘ലൈഫ് മിഷനെതിരെ അപ്രതീക്ഷിതമായ എതിർപ്പുയർന്നു, തുടരാൻ കഴിഞ്ഞത് തുടർഭരണം ലഭിച്ചതിനാൽ’; മുഖ്യമന്ത്രി

pinarayi vijayan

ലൈഫ് മിഷനെതിരെ അപ്രതീക്ഷിതമായ എതിർപ്പുയർന്നുവെന്നും എന്നാൽ തുടരാൻ കഴിഞ്ഞത് തുടർഭരണം ലഭിച്ചതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തോടൊപ്പം ക്ഷേമവുമാണ് ലക്ഷ്യമെന്ന് തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭവന നിർമ്മാണ മത്സ്യമേഖലകളിൽ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി. ലൈഫ് മിഷൻ അതിന് ഉദാഹരണമാണ്. സാധാരണ നിലയിൽ അത്തരം പദ്ധതിയെ ആരും എതിർക്കാറില്ലെങ്കിലും അപ്രതീക്ഷിതമായ എതിർപ്പുയർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കും എന്നായിരുന്നു യുഡിഎഫ് കണ്‍വീനർ പറഞ്ഞത്. തുടർ ഭരണം ലഭിച്ചത് മൂലം ലൈഫ് തുടരാൻ കഴിഞ്ഞു. ലൈഫ് സംസ്ഥാനത്തിൻ്റെ പദ്ധതിയല്ല എന്ന പ്രചരണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
19000 കോടിയിൽ 2300 കോടി മാത്രമാണ് കേന്ദ്രത്തിൻ്റെ വിഹിതം. ഒരു വീടിന് 2,50,00 നൽകിയിരുന്നത് പിന്നീട് നാല് ലക്ഷമായി വർദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കാസർഗോഡ് ഉദുമയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽഡിഎഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു

അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കി. ഇതിനായി 2500 കോടി രൂപ ചെലവഴിച്ചു. മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് തുക ഇരട്ടിയാക്കുകയും ചെയ്തു. തീരമേഖലയെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ യാതൊരു പദ്ധതിയും കേന്ദ്രത്തിനില്ലെന്നും ചെല്ലാനം പോലുള്ള പദ്ധതികൾ നടപ്പാക്കി സംസ്ഥാനം സാധ്യമാകുന്നതെല്ലാം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News