
സംസ്ഥാനത്ത് നിലവില്‍ 727 ആക്റ്റീവ് കൊവിഡ് കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതല്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 2ന് വിദ്യാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനുള്ള മുന്നോരുക്കങ്ങൾ പൂർത്തിയാകുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ പണി നടക്കുന്ന സ്ഥലം പ്രത്യേകമായി കെട്ടി മറയ്ക്കണമെന്നും സുഗമമായ പഠന അന്തരീക്ഷം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.,
സർക്കാർ വാർഷികഘോഷവുമായി ബന്ധപ്പെട്ട് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രകടനപത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കിയെന്നും ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം അഭൂതപൂർവ്വമായ വളർച്ചയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ചുക്കാൻ പിടിച്ചത് ഇടത് സർക്കാരാണെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം യുഡിഎഫ് സർക്കാരുകൾ തകർത്തുപോയ കേരളത്തെ പുനർനിർമ്മിച്ച് പഴയ അവസ്ഥയിൽ കൊണ്ടുവരിക എന്ന അധിക ബാധ്യത ഇതിനുമുമ്പുള്ള കാര്യങ്ങളിൽ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരെയുള്ള നടത്തത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇക്കാര്യത്തില്‍ ചെന്നിത്തല മുൻകൈ എടുത്തതിൽ അഭിനന്ദിക്കുന്നുവെന്നും കൂടുതൽ ജാഗ്രതയോടെ ലഹരി വിരുദ്ധ പ്രവർത്തനം സ്കൂൾ തുറക്കുമ്പോൾ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

