ഡീൽ ആരോപണം: എന്ത് നുണയും പറയാമെന്ന അവസ്ഥ, ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും’; മുഖ്യമന്ത്രി

pinarayi vijayan

കോണ്‍ഗ്രസ് ഉന്നയിച്ച സിപിഐഎം -ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് തൃശൂരിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 1960 മുതൽ കോൺഗ്രസിന് ആർഎസ്എസുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ട്. ആർ എസ് എസ് – കോൺഗ്രസ് കൂട്ടുകെട്ടിൻ്റെ രാഷ്ട്രീയ ചരിത്രം അദ്ദേഹം വിശദീകരിച്ചു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവനക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. അപര മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മതത്തിലുള്ളവർ മാത്രമേ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാവൂ എന്ന് പറയുന്നത് ശരിയല്ല. അത് വിഘടന വാദമാണ്.

ALSO READ: ‘ലൈഫ് മിഷനെതിരെ അപ്രതീക്ഷിതമായ എതിർപ്പുയർന്നു, തുടരാൻ കഴിഞ്ഞത് തുടർഭരണം ലഭിച്ചതിനാൽ’; മുഖ്യമന്ത്രി

ജനങ്ങളെ ചേരിതിരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംഘപരിവാർ താത്പര്യമാണ് ഇതിന് പിന്നിലുള്ളത്. ഗുരുവായൂരിലെ ജനങ്ങൾ ഇക്കാര്യം അംഗീകരിക്കില്ല. ഗുരുവായൂരിൻ്റ മതനിരപേക്ഷ അന്തരീക്ഷത്തിൽ മതബോധം ഉയർത്താനാണ് ശ്രമം. എൽ ഡി എഫിനെ പരാജയപ്പെടുത്തുകയാണ് സംഘപരിവാറിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News