എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഏറ്റുവാങ്ങി എ വിജയരാഘവൻ

നിർണായക തെരഞ്ഞെടുപ്പ്‌ പോരാട്ടം ജനാധിപത്യം ഇന്ത്യയിൽ കെടാതെ കാക്കാനും ഈ മണ്ണിൽ സമത്വമെന്ന ആശയം ജ്വലിച്ച്‌ നിൽക്കുവാനുമാണെന്ന്‌ ഓർമിപ്പിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്‌ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി എ വിജയരാഘവന്‌ നൽകി പ്രകാശനം ചെയ്‌ത തെരഞ്ഞെടുപ്പ്‌ ആൽബത്തിലെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്‌. ഓരോവരിയിലും ഇടതുപക്ഷ വിജയത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ്‌ പാട്ടുകൾ.
സിതാര കൃഷ്ണകുമാർ, രശ്മി സതീഷ്, അതുൽ നറുകര, ജയരഞ്ജിത എന്നിവർ പാടിയ നാല് പ്രചരണഗാനങ്ങളാണ് പുറത്തിറക്കിയത്.

Also Read; ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സിതാര കൃഷ്ണകുമാർ ആലപിച്ച ‘ജനാധിപത്യമിന്ത്യയിൽ കെടാതെ കാത്തു വെക്കുവാൻ’ എന്ന ഗാനം രചിച്ചത് ബികെ ഹരിനാരായണനാണ്. മിഥുൻ ജയരാജ് സംഗീതം നൽകിയിരിക്കുന്നു. വിമൽ നടുവനാടിന്റെ വരികൾക്ക് ആർ ആനന്ദാണ്‌ സംഗീതം നൽകിയത്‌. ‘നാടിന്നു നല്ല നാളെയേകിടാൻ, നേരിന്റെ ശബ്ദമായ് മുഴങ്ങുവാൻ’ എന്ന ഗാനം പാടിയിരിക്കുന്നത് രശ്മി സതീഷാണ്. അതുൽ നറുകര സംഗീതം നൽകി ആലപിച്ച ‘ഇവിടെ നാം തുടങ്ങണം, അതിന്ത്യയാകെ തുടരണം’ രചിച്ചിരിക്കുന്നത്‌ ശ്രീഹരി തറയിലാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജയകാർത്തി സംഗീതം നൽകിയ ‘തെങ്ങോലപ്പീലിപ്പൂ നിരയാടണ മലയാളം’ എന്ന ഗാനം ജയരഞ്ജിത കാസർകോടാണ്‌ പാടിയിരിക്കുന്നത്‌.

Also Read; യൂറോപ്പില്‍ ഇല്ല, ഇന്ത്യയിലിറക്കുന്ന സെറിലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; വിവേചനവുമായി നെസ്‌ലെ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here