കോടിയേരി ശരീരത്തിന്റെ ഒരു ഭാ​ഗം, ഞങ്ങളെല്ലാം സഖാക്കളല്ലേ, വിയോ​ഗം തീരാനഷ്ടം: മുഖ്യമന്ത്രി

Pinarayi Vijayan Remembers Kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പ്രസ്ഥാനത്തിനും വ്യക്തിപരമായും വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയെ എപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഓർത്തത്.

ഞങ്ങളൊക്കെ സഖാക്കളല്ലേ, ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തെ എപ്പോ‍ഴും മിസ് ചെയ്യുന്നുണ്ട്, അതിൽ യാതൊരു സംശയവുമില്ലല്ലോ. അനിതരസാധാരണമായ രീതിയിൽ എല്ലാ വിഷയങ്ങളിലും ഇടപടാൻ സഖാവ് ബാലകൃഷ്ണന് കഴിയുമായിരുന്നു. ആളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒക്കെ ഒരു പ്രത്യേക ക‍ഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങൾക്ക് സംഭവിച്ച വലിയ നഷ്ടം തന്നെയാണ്, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘ആദ്യം അവനെ നിങ്ങള് ജേണലിസം പഠിപ്പിക്ക്’; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ

അർബുദബാധിതനായി ചികിത്സക്കിടെ തന്റെ 69-ാം വയസിലാണ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങുന്നത്. കെ.എസ്.എഫിലൂടെ വളർന്ന്, പോളിറ്റ് ബ്യൂറോ മെമ്പർ, മന്ത്രി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കോടിയേരിയുടെ രാഷ്ട്രീയ ജീവിതം വിപ്ലവ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലും പോരാട്ട-സമരങ്ങളുടെ വീര്യത്തിലും വാർത്തെടുത്തതാണ്. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ച അദ്ദേഹം പിന്നീട് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം. വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News