
സിഎംആർഎൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ മകൾ എന്ന നിലയിലാണ് സിഎംആർഎൽ കേസ് വന്നിരിക്കുന്നതെന്നും അതിൽ തന്നെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മകളുടെ സ്ഥാപനം നൽകിയ സേവനത്തിന് സിഎംആർഎൽ നൽകിയ പ്രതിഫലം കള്ളപ്പണമല്ല, ഇൻകെ ടാക്സ്, ജിഎസ്ടി എന്നിവ നൽകിയിരുന്നു. ഇടപാടുകൾ രേഖാപ്രകാരമാണ് നടന്നത്.-മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങൾക്ക് വേണ്ടത് തൻ്റെ രക്തമാണെന്നും അത് അത്ര വേഗം കിട്ടില്ലെന്നും ചില മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കാര്യം പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം എന്നും അദ്ദേഹം അത് തിരുത്തി പറഞ്ഞിട്ടുണ്ട്, എന്നാലും ശ്രദ്ധിക്കേണ്ടത് ശ്രദ്ധയ്ക്കണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ALSO READ: സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നു: മുഖ്യമന്ത്രി
എസ്എൻഡിപി യൂണിയൻ നിലമ്പൂർ താലൂക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. “നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നു ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങള്‍ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ. പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്കൂളോ ഉണ്ടോ. –വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു.
അതേസമയം സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ലഹരി ഉപയോഗവും വ്യാപനവും തടയാൻ വിപുലമായ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തികൾ വിശദീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ വിദഗ്ധസമിതിയെ അറിയിക്കും. ഈ മാസം 16 മതമേലധ്യക്ഷൻമാരുടെ യോഗവും 17 ന് സർവകക്ഷി യോഗവും ചേരും. ചുരുങ്ങിയ കാലയളവിൽ 2503 ലഹരി സോഴ്‌സുകൾ റിപ്പോർട്ട് ചെയ്തുവെന്നും ലഹരി എത്തിക്കുന്നവർക്കും, കടത്തുന്നവർക്കും എതിരായി കർശനമായ നടപടി ആണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here