‘കേരളം സംരഭക സൗഹൃദം; ‘സംരംഭക വർഷ’ത്തിന്‍റെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ’: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദർശന വിപണന മേളയും, ദേശീയ സരസ് മേളയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയുടെയും ദേശീയ സരസ് മേളയുടെയും  ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. 

വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ ബജറ്റിൽ 270 കോടി രൂപയാണ് കുടുംബശ്രീക്കായി നീക്കി വച്ചത്.

ALSO READ; തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും

പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാഥിതിയായി. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഇ കെ വിജയൻ, പിടിഎ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻദേവ്,  ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News