അടിയന്തരാവസ്‌ഥയുടെ നാളുകളിൽ പാർട്ടിയെ കരുത്തോടെ നയിച്ച പ്രക്ഷോഭകാരി, നികത്താനാവാത്ത നഷ്ടം: സഖാവ് പാട്യം ഗോപാലനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവ് സഖാവ് പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച സഖാവ് അക്ഷരാർത്ഥത്തിൽ നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് പാട്യം കണ്ണൂർ ജില്ലയിലെ സി പി ഐ എമ്മിനെ കരുത്തോടെ നയിച്ചുവെന്നും, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച അനുസ്മരണക്കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു.

ALSO READ: കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറി, ഇനി തുടർച്ചയായി പദ്ധതികൾ വരും: മന്ത്രി പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

സഖാവ് പാട്യം ഗോപാലൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്. ഉജ്ജ്വലനായ സംഘാടകനും പ്രക്ഷോഭകാരിയും സൈദ്ധാന്തികനും പ്രഭാഷകനുമായിരുന്ന പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച സഖാവ് അക്ഷരാർത്ഥത്തിൽ നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ പാർടി ക്ലാസുകൾ സവിശേഷമായ അനുഭവം തന്നെയായിരുന്നു.

ALSO READ: കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറി, ഇനി തുടർച്ചയായി പദ്ധതികൾ വരും: മന്ത്രി പി എ മുഹമ്മദ് റിയാസ്

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് പാട്യം കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ കരുത്തോടെ നയിച്ചു. പാർടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം അസുഖം മൂലം മരണപ്പെട്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. പാട്യത്തോടൊപ്പമുള്ള പാർട്ടി പ്രവർത്തനാനുഭവം ഞാനടക്കുള്ളവരുടെ എക്കാലത്തെയും ആവേശമാണ്. അകാലത്തിലെ ആ വേർപാട് തീരാനൊമ്പരവും. സഖാവ് പാട്യം ഗോപാലന്റെ അനശ്വര സ്മരണ മുന്നോട്ടുള്ള നമ്മുടെ പ്രയാണങ്ങൾക്ക് കരുത്തുപകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here