വിപ്ലവ ഭൂമികയിൽ കേരളത്തിൻ്റെ ജനനായകന് ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം പുരോഗമിക്കുന്നു

ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിൻ്റെ വൻ വിജയത്തിന് ശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനെയും ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഹവാന ഗവർണറുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ക്യൂബയിലെത്തിയത്.

Also Read: ലോക കേരള സഭയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടിയായി ഈ മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പ്

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.

അതേ സമയം, കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ക്യൂബയുടെ സഹകരണമുണ്ടാകും എന്ന് മുഖ്യമന്ത്രിയും ക്യൂബന്‍ സ്‌പോര്‍ട്‌സ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. കേരളത്തിന് ക്യൂബന്‍ പരിശീലകരുടെ സേവനം അടക്കം ലഭ്യമാക്കും ക്യൂബന്‍ സ്‌പോര്‍ട്‌സ് അധീകൃതര്‍ അറിയിച്ചു.

വലിയ കായിക നേട്ടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമാണ് ക്യൂബയ്ക്കുള്ളത്. ചെറിയ രാജ്യമായിട്ടും ടോക്യോ ഒളിമ്പിക്‌സില്‍ ക്യൂബ 18-ാം സ്ഥാനം നേടി. മുഖ്യമന്ത്രിയും സംഘവും ചെ ഗുവേരയുടെ ജന്മദിനത്തില്‍ ക്യൂബയിലെത്തിയതില്‍ ക്യൂബന്‍ പ്രതിനിധികള്‍ സന്തോഷം അറിയിച്ചു. ചെ ഗുവേരയുടെ ഇഷ്ട കളിയായ ചെസ്സിലും കേരളവുമായി ക്യൂബ സഹകരിക്കമെന്ന് അറിയിച്ചു.

Also Read: സിബിഐക്ക് തടയിട്ട് തമിഴ്നാട് , അന്വേഷണത്തിന് ഇനി സർക്കാർ അനുമതി നിർബന്ധം

മന്ത്രിമാരായ കെഎൽ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ എസ് ജാനകി രാമൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News