
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. എൽഡിഎഫ് സർക്കാറിന്‍റെ വികസന കാഴ്ചപാടുമായി ചേർന്നു നിൽക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നത്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്. വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണ മറികടന്നാണ് ടൗൺഷിപ്പെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നത്.
സാമ്പത്തിക സഹായം പോലും നൽകാതെ തളർത്താൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിച്ചിട്ടും സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് നിന്ന് സഹജീവി സ്നേഹത്തിന്റെ ബലത്തിൽ കെട്ടിപൊക്കുന്നതാണ് ഈ ടൗൺഷിപ്പ്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതീകമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്.
അസാധ്യമെന്ന് കരുതിയവയെല്ലാം സാധ്യമെന്ന് തെളിയിച്ച പിണറായി സർക്കാർ മറ്റൊരു ചരിത്രമാണ് കുറിക്കുന്നത്. ലോകോത്തര നിലവാത്തിൽ ടൗൺഷിപ്പ് പൂർത്തിയാകുമ്പോൾ ലോകത്തിന് മുന്നിൽ കേരളം ഒരിക്കൽ കൂടി തലയുയർത്തി നിൽക്കും. പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് കൈവരിക്കുന്ന മറ്റൊരു നേട്ടമായി അടയാളപ്പെടുത്തും. താമസിക്കാനൊരിടം മാത്രമല്ല. ആധുനിക സൗകര്യങ്ങളും മികച്ച ജീവത നിലവാരവും ടൗൺഷിപ്പിൽ ഉറപ്പുവരുത്താനാണ് സർക്കാറിന്‍റെ ശ്രമം.
അഞ്ച് ലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കി എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് കേരളം. ദേശീയപാത 66, ഗെയിൽ പെപ്പ്ലൈൻ, കൂടംകുളം വൈദ്യുത ലൈൻ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളും യാഥാർത്ഥ്യമായി. ഈ നേട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് വയനാട് ടൗൺഷിപ്പും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here