
കേരളം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീണ്ടും വിധിയെഴുതുക ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടർ ഓൺലൈൻ നടത്തിയ സർവേയിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നെ ചോദ്യത്തിന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നാണ് ജനങ്ങൾ പറയുന്നത്.
കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ നടത്തിയ വികസപ്രവർത്തനങ്ങളുടേയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം വളർന്നതിൻ്റേയും അനുഭവങ്ങളിലൂടെയാണ് ജനം വിധിയെഴുതിയിരിക്കുന്നത്. 22.3 ശതമാനം പോരാണ് മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് ആഗ്രഹിക്കുന്നത്. വിവിധ മുന്നണികളില്‍ നിന്നുമായി 12 നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനായിരുന്നു സര്‍വേയില്‍ നല്‍കിയിരുന്നത്. ഇതിലാണ് മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണകണമെന്ന് ജനങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചത്.
പട്ടികയിൽ മൂന്നാമതാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. കള്ളങ്ങൾ മാത്രം പടച്ച് വിട്ട് അതിന് മുകളിൽ അഭിരമിക്കുന്ന വിഡി സതീശനെ ജനങ്ങൾ തിരിച്ചറിയുന്നു എന്നതിൻ്റെ തെളിവു കൂടിയാണിത്. രണ്ടാമതെത്തിയത് രമേശ് ചെന്നിത്തലയാണ്. 17.34 ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്. 17.18 ശതമാനം പേരാണ് വി ഡി സതീശനെ പിന്തുണയ്ക്കുന്നത്. നിരന്തരം കേരളത്തിലെ വലത് മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനേയും ഇടതുപക്ഷത്തേയും കരിവാരിത്തേക്കാൻ ശ്രമിക്കുമ്പോഴാണ് കേരളം ഇങ്ങനെയൊരു വിധിയെഴുതിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

