ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും; പിന്തുണയ്ക്കാന്‍ പ്രതിപക്ഷം

ഏക സിവില്‍ കോഡിനെതിരെ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും പ്രമേയം അവതരിപ്പിക്കുക. സിവില്‍ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും.

Also read- കോസ്റ്ററിക്കന്‍ ഫുട്‌ബോളറെ കടിച്ചുകൊന്ന ശേഷം മൃതദേഹവുമായി നീങ്ങുന്ന മുതല; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24ന് സമ്മേളനം സമാപിക്കും. ഏക സിവില്‍ കോഡിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

Also read- മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന്‍ അഭിപ്രായം തേടിയിരുന്നു. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത്. വിവാഹം ഉള്‍പ്പെടെ വ്യക്തിപരമായ പല കാര്യങ്ങളിലും മതനിയമങ്ങളാണു നിലവില്‍ പാലിച്ചുപോരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News