‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

ഇടുക്കി ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങളാണ് തിങ്കളാഴ്ച ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമായും പരാമർശിച്ചത്. അവിടെ നടന്ന പ്രഭാതയോഗത്തിലും ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള ഒട്ടേറെ നിർദേശങ്ങളാണുയർന്നത്. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇടുക്കിയുടെ എക്കാലത്തെയും പ്രധാനവിഷയം. ഭൂമി പ്രശ്‌നങ്ങൾക്ക് പരിഹാരമായി സാധാരണക്കാരായ ജനങ്ങളെയും കർഷകരെയും സഹായിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

ALSO READ: ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ

കുടിയേറ്റ കർഷകരായ മലയോര ജനതയെ വിശ്വാസത്തിലെടുത്ത് എല്ലാ വിഭാഗത്തിലുള്ള ആളുകളുമായി തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടത്തിയാണ് സർക്കാർ മുന്നോട്ടുപോയത്. രാഷ്ട്രീയ പാർടി നേതാക്കൾ, മതമേലധ്യക്ഷന്മാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ വിശാലമായ ചർച്ചകൾ വഴിയാണ് ഭൂമിയുമായി ബന്ധപ്പെട്ട കാതലായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞത്. അങ്ങനെയുള്ള പരിഹാരമാർഗങ്ങളിൽ ഒന്നാണ് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023ലെ “കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’. ഇത് നിയമമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങൾക്ക് പൊതുവിലും ഇടുക്കി ജനതയ്ക്ക് വിശേഷിച്ചും വലിയ ആശ്വാസമാകും.

ALSO READ: മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദ്ദേശം

സർക്കാർ നടത്തുന്ന ഇത്തരം ഇടപെടലുകൾ ജനങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന് നിദർശനമാണ് ജില്ലയിലാകെ നവകേരള സദസ്സിന് ലഭിക്കുന്ന സ്വീകരണം. പ്രഭാതയോഗത്തിലെ അഭിപ്രായപ്രകടനകളും അതേ രീതിയിലായിരുന്നു. ജനകീയസഭ ജനങ്ങളോടൊപ്പമുള്ള ധന്യമായ നിമിഷമാണിതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. റോഡുകളുടെയും പാലങ്ങളുടെയും കുറവും വന്യമൃഗശല്യംമൂലമുള്ള പ്രയാസങ്ങളുമാണ് അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയത്. വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിന് അത്തരം മേഖലകളിൽ സോളാർ വേലി നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ്. 31 കോടിയിലധികം രൂപയാണ് വന്യജീവി ആക്രമണംമൂലം കഷ്ടത നേരിട്ടവർക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകിയത്.

ALSO READ: ജീവിതം മാറി മറിയാൻ വൈകുന്നേരങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ…

കർഷകർക്ക് ആശ്വാസം നൽകുന്ന നടപടിയുടെ ഭാഗമായി വിളകൾ നശിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. വന്യമൃഗ ആക്രമണത്തിനും പ്രകൃതിക്ഷോഭത്തിനും ഇരയായി ഒറ്റപ്പെട്ട മേഖലകളിൽ താമസിച്ചിരുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ, ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ALSO READ: ശബരിമലയിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ബഫർ സോൺ നിലവിലുള്ള വനഭൂമിയിൽ ഒതുക്കി നിർത്തണം, തോട്ടംമേഖലയിലെ അടഞ്ഞുകിടക്കുന്ന തോട്ടങ്ങളുടെ ഭൂമി കർഷകർക്ക് കൃഷി ചെയ്യാനായി വീതിച്ചു നൽകാൻ സംവിധാനം ഒരുക്കണം, ജസ്റ്റിസ് ജെ ബി കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കണം എന്നിവയായിരുന്നു സിഎസ്ഐ സഭ ഈസ്റ്റ് കേരള ബിഷപ്‌ വി എസ് ഫ്രാൻസിസിന്റെ ആവശ്യം. ബഫർസോൺ വിഷയത്തിൽ നമ്മുടെ നിലപാട് സുപ്രീകോടതി അംഗീകരിച്ചതാണെന്നും ജനവാസമേഖലകളെ ബഫർസോൺ ബാധിക്കില്ലെന്നും അദ്ദേഹത്തിന് മറുപടി നൽകി. ജസ്റ്റിസ് ജെ ബി കോശി കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ചു വരികയാണെന്നും അറിയിച്ചു.

ALSO READ: ശബരിമല തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുത് : മുഖ്യമന്ത്രി

ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിനായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സുരക്ഷിതത്വം വർധിപ്പിക്കുകയും വേണമെന്നുമാണ് യാക്കോബായ ഇടുക്കി ഭദ്രാസനം മെത്രാപോലീത്താ ബിഷപ്‌ സഖറിയാസ് മാർ പീലക്‌സിനോസിന്റെ ആവശ്യം. പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്ക്‌ അനുസൃതമായുള്ള നിർമാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജായിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്.

ALSO READ: വാകേരിയിലെ കടുവയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

വിനോദ സഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ ഏറ്റവും നീളംകൂടിയതുമായ കാന്റിലിവർ ഗ്ലാസ്‌ ബ്രിഡ്‌ജ് തുറന്നുകൊടുത്തു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ഇടുക്കിയിലേക്ക് സഞ്ചാരികളുടെ വരവിൽ വൻ -കുതിപ്പാണ് രേഖപ്പെടുത്തിയത്. 2022-ൽ ഇടുക്കിയിൽ എത്തിയത് 26,56,730 ആഭ്യന്തര സഞ്ചാരികളാണ്.

2023-ലെ ആദ്യ ഒമ്പതു മാസം എത്തിയത് 26,61,934 ആഭ്യന്തര സഞ്ചാരികൾ. കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചമൂലം ചെറുകിടകർഷകർ വലിയ പ്രയാസത്തിലാണെന്നും സാമ്പത്തിക അഭിവൃദ്ധിക്ക് ഇടുക്കിയുടെ ടൂറിസം സാധ്യതയ്‌ക്ക് പ്രാധാന്യം നൽകണമെന്നുമായിരുന്നു എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ ആവശ്യം. കാർഷികമേഖലയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കാർഷികരംഗത്തെ ആധുനികവൽക്കരണം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയ്‌ക്കാണ് ഊന്നൽ നൽകുന്നതെന്നും ഇതുവഴി വിലത്തകർച്ചപോലുള്ള പ്രശ്‌നങ്ങൾ മറികടക്കാനാകുമെന്നും മറുപടി നൽകി.

ALSO READ: ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജനങ്ങൾ നേരിടുന്ന ഓരോ പ്രശ്നവും കണ്ടറിഞ്ഞ്‌ പരിഹരിക്കുക എന്ന സർക്കാർ സമീപനം ഫലംകണ്ടതിന്റെ സംതൃപ്തിയാണ് വിവിധ വിഭാഗം ജനങ്ങളെ പ്രതിനിധാനം ചെയ്ത് എത്തിയവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നത്. ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടക്കുകയാണ്.

ALSO READ: വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ചെക്ക് ഡാമുകൾ സ്ഥാപിക്കൽ തുടങ്ങിയവയും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. പരിസരശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക് റീസൈക്ലിങ്‌ നടത്തുന്നതിനും മാലിന്യമുക്തമായ വിനോദസഞ്ചാരമേഖല ഉറപ്പുവരുത്തുന്നതിനും ഇടപെടുകയാണ്. നവകേരള സദസ്സ് എന്ന നവീന ആശയത്തിന് അഭിനന്ദനം നേർന്ന നടൻ ജാഫർ ഇടുക്കി ഇടുക്കിയിലെ ജനതയെ സർക്കാർ ചേർത്ത് പിടിക്കണമെന്ന്‌ അഭ്യർഥിച്ചു. പൊതുപ്രസക്തിയുള്ളതും ജില്ലയുടെ സമഗ്ര പുരോഗതിയുമായി ബന്ധപ്പെട്ടവയുമായ ഒട്ടേറെ നിർദേശങ്ങളാണ് ലഭിച്ചത്. സമയപരിമിതിമൂലം എല്ലാത്തിനും മറുപടി നൽകാനായില്ലെങ്കിലും തുടർനടപടികൾക്കായി എല്ലാ നിർദേശങ്ങളും പരിഗണിക്കുമെന്ന് യോഗത്തെ അറിയിച്ചു.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News