
സിപിഐഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് തെരഞ്ഞടുത്തതിന്റെ ആവേശത്തിലാണ് എല്ലാവരും. ഇപ്പോഴിതാ സഖാക്കൾക്ക് അഭിവാദ്യങ്ങൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താനും പുതിയ ദിശാബോധം സമ്മാനിക്കാനും പാർട്ടി കോൺഗ്രസിനു സാധിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
സിപിഐഎം ജനറൽ സെക്രട്ടറിയായി സഖാവ് എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ്ബ്യൂറോയേയും തെരഞ്ഞെടുത്തു. രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താനും പുതിയ ദിശാബോധം സമ്മാനിക്കാനും പാർടി കോൺഗ്രസിനു സാധിച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർടി കോൺഗ്രസ് കരുത്തു പകരും. സഖാക്കളെ, ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here