
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സർക്കാരിന് കൈമാറിയതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പുനരധിവാസത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ ഭവന നിർമ്മാണത്തിനായാണ് തുക കൈമാറിയത്.
പോസ്റ്റിന്റെ പൂർണരൂപം
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്) 4.5 കോടി രൂപ കൈമാറി. പുനരധിവാസത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ ഭവന നിർമ്മാണത്തിനായാണ് തുക കൈമാറിയത്. സംസ്ഥാനത്തെ മുഴുവൻ എൻ എസ് എസ് സെല്ലുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് തുക സമാഹരിച്ചത്. ഇതിനായി വേസ്റ്റ് പേപ്പർ ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ആർട്ട് എക്സിബിഷൻ, ഭക്ഷ്യമേള, ഓണം ഫെസ്റ്റ്, ഉത്പന്നങ്ങൾ നിർമിച്ചുള്ള വില്പനകൾ, കൂപ്പൺ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികൾ എൻഎസ്എസ് സംഘടിപ്പിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന അടുത്ത ഘട്ട പ്രവർത്തനങ്ങൾ ജൂലൈ ഒന്ന് മുതൽ തുടങ്ങുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ALSO READ: നടുവേദനയ്ക്ക് കീ ഹോൾ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരെ പരാതി
കേരളമനസ്സിൽ ഒരിക്കലും മായാത്ത വേദനയായിത്തീർന്ന വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സംഭവം നടന്ന അന്നു മുതൽ തന്നെ രക്ഷാപ്രവർത്തനം, അടിയന്തിര ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി, സർക്കാരിൻ്റെയും പൊതുസമൂഹത്തിൻ്റെയും ഇടപെടലുകളിൽ ഒക്കെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകർ സന്നദ്ധസേവനവുമായി ഒപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ മുഴുവൻ സമയവും എൻഎസ്എസ് സന്നദ്ധപ്രവർത്തകർ തുണയായി ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here